Thursday, March 15, 2012

Lesson 6_Python


പൈത്തണ്‍ ഭാഷ ഉപയോഗിച്ച് അരിത് മെറ്റിക് ക്രിയകള്‍ ചെയ്യുന്നതിനുള്ള ചില പ്രവര്‍ത്തനങ്ങളാണ് നാം ഇതുവരെ ചെയ്തത്. എന്നാല്‍ താരതമ്യം ചെയ്യല്‍, തിരയല്‍ തുടങ്ങിയ ലോജിക്കല്‍ ക്രിയകള്‍ ചെയ്യുന്നതിനും നമുക്ക് പൈത്തണ്‍ ഭാഷ ഉപയോഗപ്പെടുത്താം.

if ... else 
നിത്യ ജീവിത്തില്‍ നമുക്ക് പലതരത്തിലുളള തീരുമാനങ്ങള്‍ കൈകൊള്ളേണ്ടതായി വരാറുണ്ട് . അതുപോലെ കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതുമ്പോഴും നമുക്ക് ഇത്തരത്തിലുള്ള ചില തീരുമാനങ്ങള്‍ കൈകൊള്ളേണ്ടതായി വരും. അതിനായി നമുക്ക്  if-else പ്രസ്താവന ഉപയോഗിക്കാവുന്നതാണ്, ഇവ ഉപയോഗിച്ച് നമുക്ക് പ്രോഗ്രാമിന്റെ ഗതി നിയന്ത്രിക്കുവാന്‍ സാധിക്കും. 

ഒരു വ്യവസ്ഥ (condition) ശരിയാണോ എന്ന് പരിശോധിച്ച്, ശരിയാണെങ്കില്‍ ഒരു കൂട്ടം കാര്യങ്ങളും, തെറ്റാണെങ്കില്‍ മറ്റൊരുകൂട്ടം കാര്യങ്ങളും ചെയ്യാന്‍ പൈത്തണില്‍ (മറ്റു പ്രോഗ്രാമിംഗ് ഭാഷകളിലും) ഉപയോഗിക്കുന്ന ഒരുപാധിയാണ്  if ... else എന്ന പ്രയോഗം.

if സ്റ്റേറ്റ്‌മെന്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

if, else എന്നീ നിര്‍ദ്ദേശങ്ങള്‍ ടൈപ്പുചെയ്യേണ്ടത് ഒരേ നിരയിലായി രിക്കണം. മറ്റു സ്റ്റേറ്റുമെന്റുകള്‍ if, else എന്നിവ ടൈപ്പുചെയ്ത നിരയില്‍ ആകരുത്. എന്നാല്‍ if, else എന്നിവ ഒഴികെയുള്ളവ സ്റ്റേറ്റുമെന്റുകള്‍ എല്ലാം ഒരേ നിരയിലായിരിക്കണം. if, else എന്നിവയോടൊപ്പം ഒരു കോളന്‍ (:) ഇടണം.

ഉദാ : ഒരു കുട്ടിക്ക് ശാസ്ത്ര പരീക്ഷിയില്‍ ലഭിച്ച മാര്‍ക്ക് ഇന്‍പുട്ടായി സ്വീകരിക്കുന്നതിനും മാര്‍ക്ക് 39 ല്‍ കൂടുതല്‍ ആണെങ്കില്‍ Passed എന്നും , 39 ല്‍ കുറവാണെങ്കില്‍ Failed എന്നും പ്രിന്റ് ചെയ്യുന്നതിനുള്ള പൈത്തണ്‍ പ്രോഗ്രാം.

m=input(“Enter Mark : ”)
if m>39:
    print “Passed”
else:
    print “Failed” 

 
ഉദാ 2: ഒരു സംഖ്യ ഒറ്റസംഖ്യയോ ഇരട്ടസംഖ്യയോ എന്ന് കണ്ടുപിടിക്കുന്ന ഒരു പ്രോഗ്രാം

n = input("Please input an integer: ")
if (n % 2) == 0 :
     print n, " is an even number"
else :
     print n, " is an odd number"


ഉദാ 3:   ഒരു സംഖ്യ ന്യൂനസംഖ്യയാണോ, അധിസംഖ്യയാണോ പൂജ്യമാണോ എന്ന് കണ്ടുപിടിക്കുന്ന ഒരു പ്രോഗ്രാം.

n = input("Please input a number: ")
if n < 0 :
     print n, " is a negative number"
else :
     if n == 0 :
         print n, " is zero"
else :
         print n, " is a positive number"

 

No comments:

Post a Comment