Tuesday, March 13, 2012

Lesson 4_Python


പൈത്തണ്‍ 2
പ്രോഗ്രാമിലേക്ക് പുറത്തുനിന്ന് ഡേറ്റ (Data) എത്തിക്കാനുള്ള ഒരു മര്‍ഗ്ഗമാണ് input( ). ഉപയോക്താവിനോട് ചോദിക്കേണ്ട ചോദ്യം input എന്നതിനുശേഷം ബ്രായ്‌ക്കറ്റുകള്‍ക്കുള്ളിലായി ഉദ്ധരണചിഹ്നങ്ങള്‍ക്കിടയിലായി നല്കണം. സാധാരണയായി സംഖ്യകള്‍ പ്രോഗ്രാമിലേക്ക് ഉപയോഗിക്കുമ്പോഴാണ് input( ) പ്രയോജനപ്പെടുത്തുക. എന്നാല്‍ സംഖ്യകളല്ലാതെ പേരും മറ്റും പ്രോഗ്രാമിലേക്ക് ഉള്‍പ്പെടുത്തുമ്പോള്‍ input( ) എന്നതിനു പകരം raw_input( ) എന്നതാണ് ഉപയോഗിക്കുക.

ഒരു പ്രോഗ്രാമിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂല്യങ്ങള്‍ (വിലകള്‍) ഉപയോഗി ക്കേണ്ടതായി വരും. ഇവയില്‍ ചിലതിനെ നമുക്ക് പേരിട്ട് വിളിക്കേണ്ടതായ ആവശ്യമുണ്ടാകും. ഇങ്ങനെ മൂല്യങ്ങളെ പേരിട്ടു വിളിക്കാനുള്ള ഉപാധിയാണ് ചരങ്ങള്‍ (Variables).  ലളിതമായിപ്പറഞ്ഞാല്‍ മൂല്യങ്ങളെ (values) സൂക്ഷിച്ചു വെക്കാനുള്ള പേരെഴുതിയ പെട്ടികളാണ് ചരങ്ങള്‍. A variable is something with a value that may change. In simplest terms, a variable is just a box that you can put stuff in.
പൈത്തണ്‍ ഭാഷയിലെ key words ( eg: print, and, or, with, if, return, for, in, else, …....................) ഒഴികെ ഏതു പേരും ചരങ്ങള്‍ക്കിടാമെങ്കിലും ചരത്തിനെ എന്തു സൂചിപ്പിക്കാനാണോ പ്രോഗ്രാമില്‍ ഉപയോഗിക്കുന്നത്, ആ അര്‍ത്ഥം വരുന്ന പേരുകള്‍ കൊടുക്കന്താണ് നല്ലത്.
 
Program 1:
ഉപയോക്താവിനോട് പേര് ചോദിക്കുകയും (Hello, What is your name ?), പേര് കിട്ടിക്കഴിഞ്ഞാല്‍ ആ പേരുവച്ച് ഹായ് പറയുകയും കൂടാതെ താങ്കളുടെ വയസ്സെത്ര ? (Hai, name, Please tell me your age in years ) എന്ന ചോദ്യം ചോദിക്കുകയും അതിനുള്ള മറുപടി കിട്ടിക്കഴിയുമ്പേള്‍ വീണ്ടും മറുടിയായി പേരിന്റെ കൂടെ , താങ്കള്‍ക്ക് ഇനി സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ ഇത്ര വര്‍ഷം കൂടിയേയുള്ളൂ ( name, you have only …...years to retire. Goodbye! ) എന്ന ഒരു Output ലഭിക്കുന്ന പ്രോഗ്രാം തയ്യാറാക്കി നോക്കാം.

Text Editor തുറന്ന് താഴെ കൊടുത്ത ക്രമത്തില്‍ ടൈപ്പു ചെയ്യുക.
name = raw_input("Hello, What is your name ?")
print "Hai ", name, "Please tell me your age in years"
years = input("How many years ?")
Retirement =55 - years
print name, "you have only ", Retirement, " years to retire. Goodbye!"
ഇത്രയും ടൈപ്പ് ചെയ്തതിനുശേഷം ret_year.py എന്ന പേരില്‍ ഡസ്ക്ടോപ്പിലെ programs എന്ന ഫോള്‍ഡറില്‍ സേവ് ചെയ്യുക. സേവ് ചെയ്തു കഴിഞ്ഞാല്‍ പൈത്തണ്‍ പ്രോഗ്രാമിലെ ചില വാക്കുകളുടെ നിറം മാറുന്നതായി കാണാം.
ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുവാന്‍ - Desktop ലുള്ള programs എന്ന ഫോള്‍ഡറില്‍ Right Click ചെയ്യുമ്പോള്‍ വരുന്ന drop down മെനുവില്‍ നിന്നും Open in Terminal സെലക്ട് ചെയ്യുക. അപ്പോള്‍ തുറന്നുവരുന്ന ജാലകത്തില്‍ $ ചിഹ്നത്തിനുശേഷം python ret_year.py ( python സ്പേസ് ഫയലിന്റെ എക്സ്റ്റന്‍ഷനോടുകൂടിയ പേര്) ടൈപ്പ് ചെയ്ത് Enter കീ പ്രസ്സ് ചെയ്യുക.
അപ്പോള്‍ നാം തയ്യാറാക്കി സേവ് ചെയ്തിരിക്കുന്ന പൈത്തണ്‍ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നതു കാണാം.


Program 2:
ഒരു ചതുരത്തിന്റെ പരപ്പളവ് കണ്ടെത്തുന്നതിനുള്ള പ്രാഗ്രാം
നീളം = l
വീതി = b
പരപ്പളവ് = നീളം*വീതി =l*b
പൈത്തണ്‍ പ്രോഗ്രാമിലാക്കാന്‍, Text Editor തുറന്ന് താഴെ കൊടുത്ത ക്രമത്തില്‍ ടൈപ്പു ചെയ്യുക.

l=input(" Enter length ?")
b=input(" Enter Breadth ?")
a=l*b
print a

സേവ് ചെയ്തതിനുശേഷം പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചുനോക്കൂ.

No comments:

Post a Comment