സ്‌ട്രിങ്ങുകള്‍
പ്രോഗ്രാമിംഗ് ഭാഷകളിലുപയോഗിക്കുന്ന ചരങ്ങള്‍ക്ക് (variables) സംഖ്യകളേയും അക്ഷരങ്ങളേയും ശേഖരിക്കാനും കൈകാര്യം ചെയ്യാനും സാധിക്കും.a=5 --> a എന്ന ചരത്തില്‍ 5 എന്ന സംഖ്യ ശേഖരിക്കുന്നതിന്
a="5" --> a എന്ന ചരത്തില്‍ 5 എന്ന സംഖ്യ അകഷരമായി ശേഖരിക്കുന്നതിന്.
a="x" --> a എന്ന ചരത്തില്‍ x എന്ന അക്ഷരം ശേഖരിക്കുന്നതിന്.
a="hello" --> a എന്ന ചരത്തില്‍ hello എന്ന വാക്ക് ശേഖരിക്കുന്നതിന്.
അക്ഷര രൂപത്തിലുള്ള ഡാറ്റയാണ് സ്‌ട്രിങ്ങുകള്‍. ഉദ്ദരണിയില്‍ (" ") നല്‍കുന്ന സംഖ്യകളും സ്‌ട്രിങ്ങുകളാണ്. സ്‌ട്രിങ്ങില്‍ ഒന്നോ അതില്‍ക്കൂടുതലോ അക്ഷരങ്ങളുണ്ടാകാം. സ്‌ട്രിങ്ങിലെ ഓരോ അക്ഷരത്തേയും നമുക്ക് പ്രത്യേകം ലഭ്യമാക്കാം.
ഉദാ:
a="hello" --> a എന്ന ചരത്തില്‍ hello എന്ന സ്‌ട്രിങ്ങ് ശേഖരിക്കുന്നതിന്.
print a --> a എന്ന ചരത്തില്‍ ശേഖരിച്ച hello എന്ന സ്‌ട്രിങ്ങ് പ്രിന്റ് ചെയ്യുന്നതിന്.
print a[0] --> a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ ആദ്യത്തെ അക്ഷരം പ്രിന്റ് ചെയ്യുന്നതിന്.
print a[1] --> a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ രണ്ടാമത്തെ അക്ഷരം പ്രിന്റ് ചെയ്യുന്നതിന്.
print a[2] --> a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ മൂന്നാമത്തെ അക്ഷരം പ്രിന്റ് ചെയ്യുന്നതിന്.
.............
.............
print a[:2] --> a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ ആദ്യത്തെ രണ്ട് അക്ഷരങ്ങള്‍ പ്രിന്റ് ചെയ്യുന്നതിന്.
print a[:3] --> a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ ആദ്യത്തെ മൂന്ന് അക്ഷരങ്ങള്‍ പ്രിന്റ് ചെയ്യുന്നതിന്.
...............
...............
print a[2:] --> a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ ആദ്യത്തെ രണ്ട് അക്ഷരങ്ങള്‍ ഒഴികെയുള്ളവ പ്രിന്റ് ചെയ്യുന്നതിന്.
print a[3:] --> a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ ആദ്യത്തെ മൂന്ന് അക്ഷരങ്ങള്‍ ഒഴികെയുള്ളവ പ്രിന്റ് ചെയ്യുന്നതിന്.
................
................
print a.upper() --> a യിലെ സ്‌ട്രിങ്ങിനെ Capital Letter ലേയ്ക്ക് മാറ്റുന്നതിന്.
print a.lower() --> a യിലെ സ്‌ട്രിങ്ങിനെ Small Letter ലേയ്ക്ക് മാറ്റുന്നതിന്.
a എന്ന ചരത്തില്‍ n അക്ഷരങ്ങള്‍ ഉണ്ടെങ്കില്‍ a[0] ആദ്യത്തെ അക്ഷരത്തേയും a[n-1] അവസാനത്തെ അക്ഷരത്തേയും സൂചിപ്പിക്കുന്നു.
പൈത്തണില്‍ + ചിഹ്നം രണ്ടു സംഖ്യകളെ കൂട്ടുന്നതിനു മാത്രമല്ല രണ്ട് സ്‌ട്രിങ്ങുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഉപയോഗിക്കുന്നു.
No comments:
Post a Comment