Turtle Graphics (cont...)
ഒരു
കൂട്ടം വിലകള്‍ ഒരു ചരത്തില്‍
ഉള്‍പ്പെടുത്തുന്നതിന്
പൈത്തണ്‍ ഭാഷയിലുപയോഗിക്കുന്ന
നിര്‍ദ്ദേശമാണ് range
എന്നത്. പൈത്തണില്‍
സംഖ്യകളുടെ സമാന്തരശ്രേണികള്‍
(arithmetic
progressions) നിര്‍മ്മിക്കാനുള്ള
ഒരു മാര്‍ഗ്ഗം കൂടിയാണ് range()IDLE
തുറന്ന്
താഴെക്കാണുന്ന പ്രോഗ്രാം
പരീക്ഷിച്ചുനോക്കുക range(10) range(1,11) range(1,2,11) range(10) എന്ന
പ്രോഗ്രാം ശകലം IDLE
സോഫ്റ്റ്‌വെയറില്‍
പ്രവര്‍ത്തിക്കുമ്പോള്‍,
നമുക്ക്, പൂജ്യം
മുതല്‍ സൂചിപ്പിച്ച സംഖ്യയ്ക്ക്
തൊട്ടുമുമ്പുവരെയുള്ള
പൂര്‍ണ്ണസംഖ്യകളുടെ ഒരു
ശ്രേണി [,
] എന്നീ
ചതുര ബ്രായ്ക്കറ്റുകള്‍ക്കുള്ളിലായി
ലഭിക്കുന്നു.
ഇങ്ങനെ
ചതുര ബ്രായ്ക്കറ്റുകള്‍ക്കുള്ളില്‍
അര്‍ധവിരാമം (കോമ
:
, ) ഉപയോഗിച്ച്
വേര്‍തിരിച്ച് മൂല്യങ്ങള്‍
എഴുതുന്നതിന് ലിസ്റ്റ് (
list) എന്നാണ്
പൈത്തണില്‍ പറയുക.
a=range(10) എന്ന
നിര്‍ദ്ദേശം നല്കിയാല്‍
0,1,2,3,4,5,6,7,8,9 എന്നീ
സംഖ്യകള്‍ a എന്ന
ചരത്തില്‍ ശേഖരിക്കപ്പെടും.
ഇതിനു പകരമായി
a=range(0,10) എന്ന്
നല്കിയാലും മതി.
a=range(1,10,2) എന്ന
നിര്‍ദ്ദേശം നല്കിയാല്‍ 10
നു താഴെയുള്ള ഒറ്റ
സംഖ്യകള്‍ (1,3,5,7,9) a എന്ന
ചരത്തില്‍ ശേഖരിക്കപ്പെടും.
പൈത്തണ്‍
ഗ്രാഫിക് നിര്‍ദ്ദേശങ്ങള്‍
from turtle import* – ടര്‍ട്ടില്‍
ഗ്രാഫിക്സ് കമ്പ്യൂട്ടറില്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
പ്രോഗ്രാമിന്റെ തുടക്കത്തില്‍
നല്കണം.
forward( ) – ടര്‍ട്ടില്‍
വലതുവശത്തേക്ക് ചലിപ്പിക്കുന്നതിന്
right( ) – ടര്‍ട്ടിലിന്റെ
ദിശ നിശ്ചിത ഡിഗ്രി വലത്തോട്ടു
തിരിയാന്‍
left( ) – ടര്‍ട്ടിലിന്റെ
ദിശ നിശ്ചിത ഡിഗ്രി ഇടത്തോട്ടു
തിരിയാന്‍
showturtle( ) – ടര്‍ട്ടില്‍
പ്രത്യക്ഷപ്പെടാന്‍
hideturtle( ) – ടര്‍ട്ടില്‍
അപ്രത്യക്ഷമാകാന്‍
circle( ) – ടര്‍ട്ടില്‍
വൃത്താകൃതിയില്‍ ചലിപ്പിക്കുന്നതിന്
dot( ) – ഒരു
ബിന്ദു രേഖപ്പെടുത്തുന്നതിന്
penup( ) – വരകള്‍
തെളിയാതെ ടര്‍ട്ടില്‍
ചലിപ്പിക്കുന്നതിന്
pendown( ) – ടര്‍ട്ടില്‍
ചലിപ്പിക്കുന്നതിന് അനുസരിച്ച്
വര തെളിയാന്‍
pencolor() – രൂപങ്ങളുടെ
നിറം നിര്‍ണ്ണയിക്കാന്‍
pensize() – വരകളുടെ
വീതി നിര്‍ണ്ണയിക്കാന്‍
write() – ഗ്രാഫിക്
സ്ക്രീനില്‍ ഒരു സംഖ്യ പ്രന്റ്
ചെയ്യാന്‍
time.sleep() – രണ്ടു
നിര്‍ദ്ദേശങ്ങള്‍ക്കിടയില്‍
ഒരു നിശ്ചിത സമയം pause ചെയ്യുവാന്‍
import time – സമയവുമായി
ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍
പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താന്‍
പ്രോഗ്രാമിന്റെ തുടക്കത്തില്‍
നല്കണം.
clear() – ഗ്രാഫിക്
സ്ക്രീനിലെ വരകളും എഴുത്തുകളും
പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍
ഉദാ 1:
ഉദാ 1:
60 സെക്കന്റ് മുതല്‍ ഒരു സെക്കന്റ് വരെ കാണിക്കുന്ന കൗണ്ട് ഡൗണ്‍ ക്ലോക്ക് നിര്‍മ്മിക്കാനുള്ള പ്രോഗ്രാം താഴെ കൊടുത്ത രീതിയില്‍ IDLE സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കി നോക്കൂ.
from turtle import*
import time
hideturtle()
for s in range (60,0,-1):
write(s)
time.sleep(1)
clear()
ഉദാ 2:
ഒരു ജ്യാമിതീയ പാറ്റേണ്‍ നിര്‍മ്മിക്കാനുള്ള പ്രോഗ്രാം താഴെ കൊടുത്ത രീതിയില്‍ IDLE സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കി നോക്കൂ.
from turtle import*
pencolor("blue")
pensize(4)
for i in range(8):
rt(45)
circle(50)
ഉദാ 3:
from turtle import*
import time
hideturtle()
for s in range (60,0,-1):
write(s)
time.sleep(1)
clear()
ഉദാ 2:
ഒരു ജ്യാമിതീയ പാറ്റേണ്‍ നിര്‍മ്മിക്കാനുള്ള പ്രോഗ്രാം താഴെ കൊടുത്ത രീതിയില്‍ IDLE സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കി നോക്കൂ.
from turtle import*
pencolor("blue")
pensize(4)
for i in range(8):
rt(45)
circle(50)
ഉദാ 3:
ഏതു
സംഖ്യയുടേയും ഗുണനപ്പട്ടിക
കാണാനുള്ള ഒരു പ്രോഗ്രാം.
കമ്പ്യൂട്ടര്‍
ഒരു സംഖ്യ ഇന്‍പുട്ടായി
സ്വീകരിക്കുകയും തുടര്‍ന്ന്
ആ ഗുണനപ്പട്ടിക പ്രിന്റ്
ചെയ്യുകയും ചെയ്യുന്നു.
n=input("Enter a Number : ")
for i in range(1,11):
print i,"x",n,"=",i*n
for i in range(1,11):
print i,"x",n,"=",i*n
(ഈ പ്രോഗ്രാമില്‍ ഗ്രാഫിക് നിര്‍ദ്ദേശങ്ങളില്ലാത്തതിനാല്‍ ഉത്തരം Python Shell ജാലകത്തിലാണ് ദൃശ്യമാകുക.)

No comments:
Post a Comment