Friday, April 13, 2012

Lesson 11_Python

സ്‌ട്രിങ്ങുകള്‍
പ്രോഗ്രാമിംഗ് ഭാഷകളിലുപയോഗിക്കുന്ന ചരങ്ങള്‍ക്ക് (variables) സംഖ്യകളേയും അക്ഷരങ്ങളേയും ശേഖരിക്കാനും കൈകാര്യം ചെയ്യാനും സാധിക്കും.
a=5           -->  a എന്ന ചരത്തില്‍ 5 എന്ന സംഖ്യ ശേഖരിക്കുന്നതിന്
a="5"        --> a   എന്ന ചരത്തില്‍ 5 എന്ന സംഖ്യ അകഷരമായി ശേഖരിക്കുന്നതിന്.
a="x"        -->  a എന്ന ചരത്തില്‍ x എന്ന അക്ഷരം ശേഖരിക്കുന്നതിന്.
a="hello"  -->  a എന്ന ചരത്തില്‍ hello എന്ന വാക്ക് ശേഖരിക്കുന്നതിന്.


അക്ഷര രൂപത്തിലുള്ള ഡാറ്റയാണ്  സ്‌ട്രിങ്ങുകള്‍.  ഉദ്ദരണിയില്‍ (" ") നല്‍കുന്ന സംഖ്യകളും സ്‌ട്രിങ്ങുകളാണ്.  സ്‌ട്രിങ്ങില്‍ ഒന്നോ അതില്‍ക്കൂടുതലോ അക്ഷരങ്ങളുണ്ടാകാം.  സ്‌ട്രിങ്ങിലെ ഓരോ അക്ഷരത്തേയും നമുക്ക് പ്രത്യേകം ലഭ്യമാക്കാം.


ഉദാ:
a="hello"  --‍‍> a എന്ന ചരത്തില്‍ hello എന്ന സ്‌ട്രിങ്ങ് ശേഖരിക്കുന്നതിന്.
print a      -->  a എന്ന ചരത്തില്‍ ശേഖരിച്ച hello എന്ന സ്‌ട്രിങ്ങ് പ്രിന്റ് ചെയ്യുന്നതിന്.
print a[0]  --> a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ ആദ്യത്തെ അക്ഷരം പ്രിന്റ് ചെയ്യുന്നതിന്.
print a[1]  --> a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ രണ്ടാമത്തെ അക്ഷരം പ്രിന്റ് ചെയ്യുന്നതിന്.
print a[2]  --> a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ മൂന്നാമത്തെ അക്ഷരം പ്രിന്റ് ചെയ്യുന്നതിന്.
.............
.............
print a[:2]  -->  a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ ആദ്യത്തെ രണ്ട് അക്ഷരങ്ങള്‍ പ്രിന്റ് ചെയ്യുന്നതിന്.
print a[:3]  -->  a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ ആദ്യത്തെ മൂന്ന് അക്ഷരങ്ങള്‍ പ്രിന്റ് ചെയ്യുന്നതിന്.
...............
...............
 print a[2:]  -->  a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ ആദ്യത്തെ രണ്ട്  അക്ഷരങ്ങള്‍ ഒഴികെയുള്ളവ  പ്രിന്റ് ചെയ്യുന്നതിന്.
print a[3:]  -->  a യില്‍ ശേഖരിച്ച സ്‌ട്രിങ്ങിലെ ആദ്യത്തെ മൂന്ന്  അക്ഷരങ്ങള്‍ ഒഴികെയുള്ളവ  പ്രിന്റ് ചെയ്യുന്നതിന്.
................
................
print a.upper() --> a യിലെ  സ്‌ട്രിങ്ങിനെ Capital Letter ലേയ്ക്ക് മാറ്റുന്നതിന്.
print a.lower()  --> a യിലെ  സ്‌ട്രിങ്ങിനെ Small Letter ലേയ്ക്ക് മാറ്റുന്നതിന്.


a എന്ന ചരത്തില്‍ n അക്ഷരങ്ങള്‍ ഉണ്ടെങ്കില്‍ a[0] ആദ്യത്തെ അക്ഷരത്തേയും a[n-1] അവസാനത്തെ അക്ഷരത്തേയും സൂചിപ്പിക്കുന്നു.


പൈത്തണില്‍ + ചിഹ്നം രണ്ടു സംഖ്യകളെ കൂട്ടുന്നതിനു മാത്രമല്ല രണ്ട് സ്‌ട്രിങ്ങുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഉപയോഗിക്കുന്നു.


Len

In Python , len() is used to denote the length of a string.

Example 1.
>>> s="suresh"
>>> len(s)
6

Example 2.>>> m=['maths','physics','chemistry']
>>> len(m)
3

Example 3. സ്‌ട്രിങ്ങ് പിരമിഡ് നിര്‍മ്മിക്കുന്നതിനുള്ള പ്രോഗ്രാം.

s=raw_input("Enter Your N ame")
n=len(s)
for i in range(n+1):
    print s[:i]

 

 

No comments:

Post a Comment